Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ഗോസ് സൂപ്പര്‍ മാര്‍ക്കറ്റ്പ്രവര്‍ത്തനമാരംഭിച്ചു



ജോര്‍ഗോസ് സൂപ്പര്‍ മാര്‍ക്കറ്റ് പൂവരണി വിളക്കുമരുതില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലായില്‍ കഴിഞ്ഞ 58 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന ജോര്‍ഗോസ് സൂപ്പര്‍ ഷോപ്പിന്റെ സഹോദര സ്ഥാപനമാണ് ജോര്‍ഗോസ് സൂപ്പര്‍ മാര്‍ക്കറ്റ്. പൂവരണി തിരുഹൃദയ ദേവാലയ വികാരി ഫാദര്‍  മാത്യു തെക്കേല്‍ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. നടനും സംവിധായകനുമായ ജോണി ആന്റണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  മാനേജിംഗ് പാര്‍ട്ണര്‍ ഓമന ജോര്‍ജ് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ എം.വി ജോര്‍ജ് മുതുകുളത്ത് ആദ്യ വില്പന നിര്‍വ്വഹിച്ചു. മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ ആദ്യ വാങ്ങല്‍ നടത്തി. പഞ്ചായത്തംഗം ഷേര്‍ളി ബേബി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി.സി ജോസഫ്, KVVES യൂണിറ്റ് പ്രസിസന്റ് ഷൈജു വാതല്ലൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്  ജിന്റു കൂര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പലചരക്ക്, സ്റ്റേഷനറി, ഫ്രോസണ്‍ ഫുഡ്‌സ്, സ്‌നാക്‌സ് തുടങ്ങിയവയാണ് ജോര്‍ഗോസില്‍ ലഭ്യമാവുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.




Post a Comment

0 Comments