Breaking...

9/recent/ticker-posts

Header Ads Widget

ഹോംനഴ്‌സിംഗ് സെമിനാര്‍ സംഘടിപ്പിച്ചു..



പാലാ ചെത്തിമറ്റം ക്രിസ്തുരാജ് കൗണ്‍സിലിംഗ് സെന്ററിന്റെയും, ടേണിംഗ് പോയിന്റ് പാലായുടെയും ആഭിമുഖ്യത്തില്‍ ഹോംനഴ്‌സിംഗ് സെമിനാര്‍ സംഘടിപ്പിച്ചു.. ക്രിസ്തുരാജ് കൗണ്‍സിലിംഗ് ഹാളില്‍ നടന്ന സെമിനാര്‍ മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷിന്റോ സിറിയക്  അധ്യക്ഷനായിരുന്നു. മുന്‍ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ മുഖ്യാതിഥിയായിരുന്നു. ടോണി തോട്ടം, ജിമ്മി ലൂക്കോസ്, ജോമോന്‍ ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാംഗം ലിജി ബിജു സമ്മാനവിതരണം നടത്തി. സിസ്റ്റര്‍ ജാന്‍സി മഠത്തില്‍ കുന്നേല്‍, സിസ്റ്റര്‍ റാണി മരിയ,  ഡോ മിനി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments