കടപ്ലാമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുരയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടന്നു. ജോയി കല്ലുപുരയുടെ ഭാര്യ മുഖ്യമന്ത്രിക്കും പോലീസിലും നല്‍കിയ പരാതിയില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണം എന്ന് യോഗം ആവശ്യപ്പെട്ടു . പ്രതിഷേധ യോഗത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ ഫില്‍സന്‍ മാത്യു, ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.സി മൈക്കിള്‍, ജോസ് പൊന്നാംവരിക്കല്‍, ജോസ് കൊടിയന്‍പുരയിടം,സില്‍വി വൈക്കത്തേട്ട്, ബിജെപി മണ്ഡലം പ്രസിഡന്റ് തേക്കട മോഹനന്‍ വിവിധ മത, സാമുദായിക, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മറ്റി യോഗത്തിനിടയില്‍ കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.





0 Comments