Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന പരിപാടിക്ക് തുടക്കമായി.



കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന പരിപാടിക്ക് തുടക്കമായി. കുട്ടികളില്‍ സിവില്‍ സര്‍വീസ് മേഖലയോട് താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സിവില്‍ സര്‍വീസ് അഭിരുചിയുള്ള തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കാണ്  പരിശീലനം നല്‍കുന്നത്.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട് അധ്യക്ഷനായിരുന്നു  വൈക്കം ASP നകുല്‍ രാജേന്ദ്ര ദേഷ്മുഖ് IPS ഉദ്ഘാടനം ചെയ്തു. സേവന സന്നദ്ധതയും, അര്‍പ്പണബോധവും, കൂടുതല്‍ സമയം ജോലി ചെയ്യാനുള്ള മനസ്സും, ഉള്ളവര്‍ക്ക് മാത്രമേ സിവില്‍ സര്‍വീസ് മേഖലയില്‍ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനും സമൂഹത്തിനും സേവനം ചെയ്യാനുള്ള അവസരമാണ് സിവില്‍ സര്‍വീസ് എന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്  പദ്ധതിയുടെ കോട്ടയം ജില്ലാ നോഡല്‍ ഓഫീസര്‍ സി.ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരില്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസ്, സ്റ്റാഫ് സെക്രട്ടറി ബിജു സി.ജെ, എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ സജീവ് ചെറിയാന്‍, കടുത്തുരുത്തി പ്രിന്‍സിപ്പല്‍ എസ്. ഐ ശ്രീ വിപിന്‍ ചന്ദ്രന്‍, എസ്പിസി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ശ്രീ ഡി ജയകുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍ ശ്രീ റോജിമോന്‍ വി.വി, എ.സി.പി.ഒ. ബിന്‍സി മോള്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സുജ മേരി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments