Breaking...

9/recent/ticker-posts

Header Ads Widget

കന്തീല ശുശ്രൂഷ നല്‍കി



കാരിക്കോട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളി വികാരി ജോര്‍ജ് സി ചാലപ്പുറം  കോര്‍ എപ്പിസ്‌കോപ്പക്ക്  കന്തീല ശുശ്രൂഷ  നല്‍കി.  കന്തീല ശുശ്രൂഷക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ: മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിലെ നൂറോളം എപ്പിസ്‌കോപ്പാമാരും, വൈദികരും സഹകാര്‍മികരായി. ഓര്‍ത്തഡോക്‌സ് സഭയില്‍ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാലും, രോഗാവസ്ഥയിലും ഉള്ള വൈദികര്‍ക്ക്  സൗഖ്യത്തിനായും പാപമോചനത്തിനായും നല്‍കുന്ന ശുശ്രൂഷയാണ് കന്തീല ശുശ്രൂഷ. പള്ളി ഓഡിറ്റോറിയത്തില്‍ സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. കാരിക്കോട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളി കമ്മറ്റി പ്രസിഡന്റ് റവ.ഫാദര്‍ പൗലോസ് ഞാറ്റുംകാലായില്‍, വൈസ് പ്രസിഡന്റ് കെ.പി.ജോസഫ്, സെക്രട്ടറി അഡ്വ. ഏലിയാസ്, ട്രഷറര്‍ എം.എം.ജേക്കബ്, യൂത്ത് അസോസ്സിയേഷന്‍ പ്രസിഡന്റ് അനിഷ് പുല്‍പാറ, ജിബി കുര്യന്‍, എബി ബേബി, ഫാ.ജോയി ആനക്കുഴി, ഫാ.മാത്യൂസ് ചാലപ്പുറം, ഫാ. സ്റ്റീഫന്‍ ഞാനാമറ്റം, ഫാ.ബേസില്‍ ഞാനാമറ്റം, ഫാ.ജെയിംസ് ചാലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments