Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരിലെ ഐശ്വര്യ ലക്കി സെന്ററില്‍ വീണ്ടും ഭാഗ്യമെത്തി.



കിടങ്ങൂരിലെ ഐശ്വര്യ ലക്കി സെന്ററില്‍ വീണ്ടും ഭാഗ്യമെത്തി. തിങ്കളാഴ്ച നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനം ഐശ്വര്യ ലക്കി സെന്ററില്‍ നിന്നും വില്ലനനടത്തിയ WJ 99 5662 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളിന് എതിര്‍വശത്ത് കൂടല്ലൂര്‍ പല്ലാട്ടേട്ട് വടക്കേക്കരയില്‍ പ്രദീഷിന്റെ ലോട്ടറിക്കടയില്‍ നിന്നും ലോട്ടറിയെടുത്ത ഭാഗ്യവാനാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കിടങ്ങൂരില്‍ താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിക്കാണ് സമ്മാനം ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഭാഗ്യവാന്‍ എത്തച്ചേരുന്നതും കാത്തിരിക്കുകയാണ് പ്രദീഷ്. ഇത് രണ്ടാം തവണയാണ് ഐശ്വര്യ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിന്  ഒന്നാം സമ്മാനം ലഭിക്കുന്നത്. 2018 ലും വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നതായി പ്രദീഷ് പറഞ്ഞു. അന്നും ഭാഗ്യവാന്‍  പേരുവെളിപ്പെടുത്താന്‍ തയ്യാറായില്ല. 2017 ല്‍ ഐശ്വര്യ ലക്കിസെന്റര്‍ ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് ഉയര്‍ന്ന സമ്മാനം ലഭിക്കുന്നതെന്ന് പ്രദീഷ് പറഞ്ഞു. ഏറ്റുമാനൂരിലെ ഏജന്‍സിയില്‍ നിന്നുമാണ് പ്രദീഷ് ടിക്കറ്  വാങ്ങുന്നത്. തന്റെ കടയില്‍ നിന്നും ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം ലഭിക്കുന്നതില്‍ സന്തോഷമുളളതുപോലെ ഭാഗ്യവാന്‍ ആരെന്നറിയാനും താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് പ്രദീഷ്.




Post a Comment

0 Comments