Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് ബേബി തോമസ് അധ്യക്ഷ വഹിച്ച യോഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍കാരുടെ  തടഞ്ഞു വച്ചിരിക്കുന്ന നാല് ഗഡു ക്ഷേമശ്വാസം ഉള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും ഉടന്‍ നല്‍കുക,  മെഡിസെപ്പ് പദ്ധതിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉള്ള കൂടുതല്‍ ആശുപത്രികള്‍ ഉള്‍പ്പെടുത്തുക, ഒപി. ചികിത്സ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം മുന്നോട്ടുവച്ചു. നിയോജക മണ്ഡലം സെക്രട്ടറി സിറിയക് ഐസക്ക്, സംസ്ഥാന സെക്രട്ടറി ടി എസ് സലീം, ജില്ലാ പ്രസിഡണ്ട് കെ ഡി പ്രകാശന്‍, പി കെ മണിലാല്‍, എം കെ ശ്രീരാമചന്ദ്രന്‍, ലീലാമ്മ ജിമ്മി, സോമന്‍ കണ്ണന്‍പുഞ്ചയില്‍, കാളികാവ് ശശികുമാര്‍, സുജാത രമണന്‍, ഫിലോമിന ജോസഫ്,ഓ എം വിശ്വംഭരന്‍, കെ കെ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെയും യോഗം  തിരഞ്ഞെടുത്തു.




Post a Comment

0 Comments