ലയണ്‍സ് ഡിസ്ട്രിക്ട് 318-ബിയുടെ ഹംഗര്‍ റിലീഫ് പ്രോജക്ട് പ്രകാരം പാലാ അരുണപുരം ഗവണ്മെന്റ് L P സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും എല്ലാ ദിവസവും പ്രഭാത ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉല്‍ഘാടനം ചെയ്തു. ലയന്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ സി. സണ്ണി വി സക്കറിയ, ജിമ്മി താഴത്തേല്‍, സാവിയോ കാവുകാട്ട്, ലയണ്‍സ് ഡിസ്ട്രിക്ട് ട്രഷറര്‍, തോമസുകുട്ടി ആനിത്തോട്ടം, ജില്ലാ സെക്രട്ടറി സിബി പ്ലാത്തോട്ടം, മാത്യു കോക്കാട്, ഹെഡ്മിസ്ട്രസ് ഡെയ്‌സി, പിടിഎ പ്രസിഡന്റ് അലക്‌സ് ജോസ്, ജിതിക, അല്‍ഫോന്‍സ എന്നിവര്‍ പങ്കെടുത്തു.





0 Comments