Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ വായ്പാമേള



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ പാലാ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖത്തില്‍ ചെറുകിട സംരംഭകര്‍ക്കായി നടത്തുന്ന വായ്പാമേളകള്‍ക്ക് തുടക്കമായി. പാലായില്‍ ഈരാറ്റുപേട്ട റോഡിലുള്ള പാലാ ടൗണ്‍ ശാഖയില്‍ മെഗാവായ്പ മേളയുടെ ഉദ്ഘാടനം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ ശിവകുമാര്‍ നിര്‍വഹിച്ചു. ജേക്കബ് ഇ ജോസഫ് അധ്യക്ഷനായിരുന്നു. എസ്ബിഐ പാലാ ടൗണ്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ നിഷ ജി പുതിയിടം, അജയകുമാര്‍, രവികുമാര്‍, കൃഷ്ണന്‍, സന്ദീപ്, ബ്രാഞ്ച്് മാനേജര്‍മാരായ അനൂപ് കെ മാത്യു, ആരതി രവീന്ദ്രന്‍, അനു അഗസ്റ്റിന്‍ തുടങ്ങിയവപര്‍ പങ്കെടുത്തു. sme, mundra, start up india, pmegp, ഇതര ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് സ്‌കീമുകളിലും  ബാങ്കിന്റെ തനത് വായ്പാ പദ്ധതികളിലും ഉള്ള സംശയ ദുരീകരണത്തിനും സബ്‌സിഡി ലഭ്യതയെക്കുറിച്ചുള്ള വിശദീകരണത്തിനും വായ്പ അപേക്ഷിയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.





Post a Comment

0 Comments