ലോക മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടി മലയാളി നീന്തല്‍ താരങ്ങള്‍ മികവു തെളിയിച്ചു. പ്രൊഫ കെ.സി സെബാസ്റ്റ്യനും, റ്റി.ജെ തോമസ് തോപ്പിലുമാണ് ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് നീന്തലില്‍ മെഡല്‍ നേടിയത്. പ്രൊഫ കെ.സി സെബാസ്റ്റ്യന്‍ ഒരു സ്വര്‍ണ്ണവും, ഒരു വെള്ളിയും, ഒരു വെങ്കലവുമാണ് നേടിയത്. 50,100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. ഏതെങ്കിലും ലോക നീന്തല്‍ മത്സരത്തില്‍ ഒരു മലയാളി മെഡല്‍ നേടുന്നത് ഇതാദ്യമാണ്. ആറോളം ലോകമത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും മെഡല്‍ നേട്ടം ആദ്യമാണ്. 80 പ്ലസ് വിഭാഗത്തിലാണ് പാലാ സെന്റ്‌തോമസ് കോളേജില്‍ അദ്ധ്യാപകനായിരുന്ന പ്രൊഫ കെ.സി സെബാസ്റ്റ്യന്‍ മെഡല്‍ നേടിയത്. പുരുഷന്മാരുടെ 65 പ്ലസ് വിഭാഗത്തിലാണ് തോമസ് ടി.ജെ തോപ്പില്‍ മെഡല്‍ നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്‌ട്രോക്കിലാണ് വെള്ളിമെഡല്‍ നേടിയത്. പാലാ തോപ്പന്‍സ് അക്കാദമിയിലെ പരിശീലകന്‍ കൂടിയാണ് ഇദ്ദേഹം.





0 Comments