Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ പ്രതിഷേധമാര്‍ച്ചു നടത്തി



കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം ജയ്ക്ക് സി തോമസ് പറഞ്ഞു. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാനും ലോകത്തിനുതന്നെ മാതൃകയായ ഒരു വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നത്തിനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമത്തിനിടയിലാണ് ഗവര്‍ണര്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍മാരെ പുറത്താക്കുവാന്‍ നിയമവിരുദ്ധ വഴികളിലൂടെ നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ  എം. ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ സര്‍വ്വകലാശാല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയ്ക്ക് സി തോമസ്. പ്രതിഷേധ സംഗമത്തിനു മുന്നോടിയായി സര്‍വ്വകലാശാല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍  പ്രതിഷേധമാര്‍ച്ചും നടത്തി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍  എം.ജി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ബിജു.എം.കെ അധ്യക്ഷനായിരുന്നു. സംരക്ഷണ സമിതി നേതാക്കളായ അശ്വിന്‍ രാജന്‍ വര്‍ഗീസ്, വി.പി. മജീദ്, അന്‍ഷിദ്. കെ, എസ്എഫ്‌ഐ നേതാക്കളായ അഖില്‍, ആഷിക് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് സര്‍വകലാശാല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments