Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റവും മികച്ച എം.എല്‍.എക്കുള്ള പുരസ്‌കാരം നേടിയ കടുത്തുരുത്തി എം.എല്‍.എ അഡ്വ.മോന്‍സ് ജോസഫിനെ ആപ്പാഞ്ചിറ പൗരസമിതി സമിതി യോഗം അനുമോദിച്ചു



മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരണാര്‍ത്ഥം ലോക് ബന്ധു രാജ് നാരായണന്‍ജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച എം.എല്‍.എക്കുള്ള പുരസ്‌കാരം നേടിയ കടുത്തുരുത്തി എം.എല്‍.എ അഡ്വ.മോന്‍സ് ജോസഫിനെ ആപ്പാഞ്ചിറ പൗരസമിതി സമിതി യോഗം അനുമോദിച്ചു. പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ യെ പൊന്നാട അണിയിച്ച് ആദരിച്ചു. അവാര്‍ഡ് നാടിന്റെ വികസന രംഗത്ത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ കൂടുതല്‍ നന്മ ചെയ്യാനുള്ള പ്രചോദനമാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നിയമസഭാ മണ്ഡലമായി കടുത്തുരുത്തിയെ ഉയര്‍ത്താന്‍ കഴിഞ്ഞത് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനവും സഹകരണവും കൊണ്ടാണെന്നും എം.എല്‍.എ പറഞ്ഞു.പൗരസമിതി യോഗത്തില്‍ പി.ബി ചന്ദ്രബോസ്, സാബു മത്തായി, അബ്ബാസ് നടയ്ക്കമ്യാലില്‍, ജോസഫ് തോപ്പില്‍, പാപ്പച്ചന്‍ വാഴയില്‍, മണി മഞ്ചാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments