മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വാരാഘോഷവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണവും നടത്തി. നവംബര്‍ 14 മുതല്‍ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എം തോമസ് സഹകാരികളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തില്‍ പതാക ഉയര്‍ത്തി സഹകരണ പ്രതിജ്ഞ ചൊല്ലി.് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സഹകരണ പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍, പ്രസക്തി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവന എന്നിവയെപറ്റി ചര്‍ച്ച ക്ലാസ്സ് നടത്തി. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേല്‍വെട്ടം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ഭരണസമിതിയംഗം ജോസ് പൊന്നംവരിക്കയില്‍ സെക്രട്ടറി വിന്‍സ് ഫിലിപ്പ്, ബിന്‍സണ്‍ മാത്യു, വിജയബാബു സി, സനില്‍ കുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments