Breaking...

9/recent/ticker-posts

Header Ads Widget

നെല്ലിത്താനത്തുകാലായില്‍ ട്രേഡേഴ്‌സിന്റെ കൂത്താട്ടുകുളം ശാഖ ബാപ്പുജി ജംഗ്ഷനിലെ ചാലില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.



തെക്കന്‍ കേരളത്തിലെ പ്രമുഖ പെയിന്റ് വ്യാപാരശ്യംഖലയായ നെല്ലിത്താനത്തുകാലായില്‍ ട്രേഡേഴ്‌സിന്റെ കൂത്താട്ടുകുളം ശാഖ ബാപ്പുജി ജംഗ്ഷനിലെ ചാലില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോതനല്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷത്തെ സേവന പാരമ്പര്യവുമായി 6 ജില്ലകളില്‍ ഹോള്‍സെയില്‍ ശൃംഖലകളുള്ള നെല്ലിത്താനത്തുകാലായില്‍ ട്രേഡേഴ്‌സ് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കൂത്താട്ടുകുളം ഹോളിഫാമിലി പള്ളി വികാരി ഫാദര്‍ സിറിയക് തടത്തില്‍ നിര്‍വ്വഹിച്ചു. കൂത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.ജെ മാത്യു വട്ടമറ്റത്തില്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.കൂത്താട്ടുകുളം ബ്രാഞ്ച് മാനേജര്‍ ജിന്‍സണ്‍ ജോസഫില്‍ നിന്നും സ്‌കറിയ ഉലഹന്നാന്‍ ചാലില്‍ ആദ്യവില്‍പന സ്വീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മര്‍ക്കോസ് ജോയ് , നഗരസഭാംഗം ജിജി ഷാനവാസ് , രാജേഷ് ചന്ദ്രന്‍ , മനോജ് രാമകൃഷ്ണന്‍ , ഡാനിയല്‍ ജോസഫ് , അഡ്വ ബോബന്‍ വര്‍ഗീസ്,  പ്രൊപ്രൈറ്റര്‍ ജോര്‍ജ്ജുകുട്ടി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡെസ്റ്റിനേഷന്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വി.കെ ദിനചന്ദ്രബാബു നിര്‍വഹിച്ചു. പെയിന്റ് പ്രിവ്യൂ സ്റ്റുഡിയോ അടക്കമുള്ള നൂതന സംവിധാനങ്ങളിലൂടെ വിവിധ കളര്‍ സ്‌കീമുകള്‍ കാണുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.




Post a Comment

0 Comments