ഫാദര്‍ എബ്രഹാം കൈപ്പന്‍പ്ലാക്കല്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് പാലായില്‍ നടന്നു. പാലാ ളാലം ജംഗ്ഷനില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മാത്യു കുറുമുണ്ടയില്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പാലാ ഹരിദാസ് അധ്യക്ഷനായിരുന്നു. മേരി ദേവസ്യ, ഡോക്ടര്‍ അരവിന്ദന്‍ പാലാ, ഫ്രാന്‍സീസ് ബേബി, ഹരികൃഷ്ണന്‍ റ്റി.എച്ച്, ബേബി പാലാ, തങ്കച്ചന്‍ കൊട്ടാരമറ്റം, ദേവസ്യ വലിയമുറത്തനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments