ഇലവീഴാ പൂഞ്ചിറയില്‍ കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ - യൂണിറ്റിന്റെ കീഴിലുള്ള കോട്ടയം ജില്ലാ പോലീസ് വയര്‍ലസ് കമ്യൂണിക്കേഷന്‍ റിപീറ്റര്‍ സ്റ്റേഷന്‍ മന്ദിര ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. മേലുകാവ് പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ ശിലാഫലകം അനാശ്ഛാദനവും എംഎല്‍എ നിര്‍വ്വഹിച്ചു. ഡിവൈഎസ്പി എ.ജെ തോമസ് , ഡിവൈഎസ്പി സജീദ,് എസ്എച്ച്ഒ രഞ്ജിത് വിശ്വനാഥ്,മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിന്റെ ശിലാസ്ഥാപനവും , കൂടാതെ വെര്‍ട്ടിക്കല്‍ എക്സ്റ്റന്‍ഷന്‍ നടത്തിയ പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.





0 Comments