Breaking...

9/recent/ticker-posts

Header Ads Widget

കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ പ്രഥമ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടന്നു.



കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ പ്രഥമ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടന്നു. പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  ജില്ലാ പ്രസിഡന്റ് ബിജു ഐശ്വര്യാ അദ്ധ്യക്ഷന്‍ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.   വക്കച്ചന്‍ മറ്റത്തില്‍,  നൗഷല്‍ തലശ്ശേരി,  രാജേഷ് പുന്നന്‍,  ഹമീദ് കൈതക്കളം,  രാജേഷ് ജോര്‍ജ്,   മുഹമ്മദലി കോഴിക്കോട്,  നാസര്‍ പാണ്ടിക്കാട്ട്, ഉണ്ണി സംഗീത, സുജിത് രാമപുരം തുടങ്ങിയവര്‍ പങ്കെടുത്തു സമ്മേളനത്തില്‍ മികച്ച സംഘടനാ ഭാരവാഹികളെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. അസംഘടിതരായ ജില്ലയിലെ റീട്ടെയില്‍ ഫുട്‌വെയര്‍ വ്യാപാരികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അര്‍ഹിയ്ക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശലക്ഷ്യവുമായി 2020-ല്‍ ആണ് കോട്ടയം ജില്ലയില്‍ കേരള റീട്ടെയില്‍ ഫുട്ട്‌വെയര്‍ അസോസിയേഷന്‍ രൂപീകൃതമായത്. മാറുന്ന ലോകത്ത് മാറാത്ത ചുവടുമായി എന്ന സന്ദേശമായാണ്  ജില്ലാ സമ്മേളനം നടന്നത്.




Post a Comment

0 Comments