ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ നടപ്പാതയോട് ചേര്‍ന്ന് രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. പാറകണ്ടം ഭാഗത്താണ് ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതിനെ തുടര്‍ന്ന് അപകടകരമായ കുഴി രൂപപ്പെട്ടിരിക്കുന്നത്. ചില ഭാഗങ്ങളില്‍ ടാര്‍ എഡ്ജിനോട് ചേര്‍ന്ന് രണ്ടടിയോളം താഴ്ച വരെയുള്ള കുഴിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ റോഡിലെ അരക്കിലോമീറ്ററോളം ഭാഗത്തെ മണ്ണ് ഒഴുകിപ്പോയ നിലയിലാണ്. നിലവില്‍ ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നാലു മാസക്കാലധികമായി തകര്‍ന്നു കിടക്കുന്ന റോഡ് ഇനിയും നന്നാക്കാത്തതില്‍ പ്രതിഷേധവും ശക്തമാവുകയാണ്. വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിയും റോഡ് പൂര്‍വസ്ഥിയിലാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ള ഈ ഭാഗത്ത് ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്നതോടെ വാഹനം കുഴിയില്‍ വീഴാനും സാധ്യതയേറെയാണ്.


.webp)


0 Comments