Breaking...

9/recent/ticker-posts

Header Ads Widget

എസ്.ബി.ഐ പാലാ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട സംരംഭകര്‍ക്കായി വായ്പാമേള നടത്തുന്നു



എസ്.ബി.ഐ പാലാ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട സംരംഭകര്‍ക്കാായി വായ്പാമേള നടത്തുന്നു. പാലാ, രാമപുരം, ഈരാറ്റുപേട്ട, കോഴ,  വൈക്കം എന്നീ ക്ലസ്റ്ററുകളിലണ് വായ്പാമേള നടത്തുന്നത്. നവംബര്‍ 14, 15 തീയതികളിലാണ് വായ്പാ മേള നടക്കുന്നത്.  പാലായില്‍ ഈരാറ്റുപേട്ട റോഡിലുള്ള പാലാ ടൗണ്‍ ശാഖയില്‍ മെഗാവായ്പ മേള നടക്കുമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു  sme, mundra, stant up india, pmegp ഇതര ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് സ്‌കീമുകളിലും  ബാങ്കിന്റെ തനത് വായ്പാ പദ്ധതികളിലും ഉള്ള സംശയ ദൂരീകരണവും, സബ്‌സിഡി ലഭ്യതയെക്കുറിച്ചുള്ള വിശദീകരണവും മേളയില്‍ ലഭിക്കും. വായ്പ അപേക്ഷിയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിയ്ക്കുന്നതാണ്.  വ്യാപാര, വ്യവസായ അനുബന്ധ ആവശ്യങ്ങള്‍ക്ക്  ഈട് കൂടാതെ ഒരു കോടി രൂപ വരെ വായ്പാ സൗകര്യം ഉണ്ടായിരിയ്ക്കുന്നതാണ്.   തികച്ചും സുതാര്യമായ രീതിയില്‍ ഏറ്റവും ലളിതമായ നടപടിക്രമത്തില്‍ പരമാവധി വേഗത്തില്‍ വായ്പാ അപേക്ഷകള്‍ തീര്‍പ്പാക്കുന്നു.   പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍  ബാങ്ക് മാനേജര്‍  നിഷാ പുതിയിടം, റിലേഷന്‍ഷിപ്പ് മാനേജര്‍ വില്‍സി വിക്ടര്‍, സൂരജ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments