Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പും, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണിയെ ആദരിക്കലും



ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ് പാലായുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണിയെ ആദരിക്കലും നടന്നു. അരുണാപുരം മരിയന്‍ ആശുപത്രിയില്‍ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം അവാര്‍ഡ് ജേതാവ് വി.എസ് ഷീലാ റാണി നിര്‍വഹിച്ചു.  മരിയന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ലി ജോസ് ഷീലാ റാണിക്ക് പുരസ്‌കാരം നല്‍കി. 30 ഓളം ക്ലബ് അംഗങ്ങളാണ് രക്തദാനത്തില്‍ പങ്കെടുത്തത്. ജോയിന്റ് സെക്രട്ടറി ബിനോയ്  തോമസ്,  സൂരജ്  മണര്‍കാട്,  ബിജു തെങ്ങുംപള്ളി, ലിന്റന്‍ ജോസഫ്, സജി ജോര്‍ജ്, ഷാജന്‍ ജോസഫ്, ആന്റണി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. യുവാക്കള്‍ രക്തദാനത്തിലേയ്ക്ക് എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.




Post a Comment

0 Comments