Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ പുരസ്‌കാരം സ്വീകരിച്ച് മടങ്ങിയെത്തിയ ഷീലാ റാണിക്ക് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ഹൃദ്യമായ വരവേല്‍പ്



രാഷ്ട്രപതിയില്‍ നിന്നും ദേശീയ പുരസ്‌കാരം സ്വീകരിച്ച് മടങ്ങിയെത്തിയ ഷീലാ റാണിക്ക് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ഹൃദ്യമായ വരവേല്‍പ് . പാലിയേറ്റിവ് പരിചരണ രംഗത്തെ മികവിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ ഷീലാറാണി  നവംബര്‍ 7 നാണ് ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച വൈകിട്ട് കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തിയ ഷീലാ റാണിയെ  കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍,  മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി സി.കെ  ഉണ്ണികൃഷ്ണന്‍, യുവവേദി പ്രസിഡന്റ് രമേഷ് കിടങ്ങൂര്‍, ലൈബ്രറിയന്‍ ജ്യോതി സിനു തുടങ്ങിയവര്‍ ചേര്‍ന്ന് ഷീലാ റാണിയെ സ്വീകരിച്ചു. കിടങ്ങൂരിന്റെ അഭിമാനമായി മാറിയ ഷീലാ റാണിയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് സുഹൃത്തുക്കളും, ബന്ധുക്കളും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. ദീപ പി.ഡി, ഇന്ദു രമേഷ്, പ്രണിത രമേഷ്, റോയി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments