Breaking...

9/recent/ticker-posts

Header Ads Widget

മെഗാ ലഹരിവിരുദ്ധ പ്രതിജ്ഞയും അവയര്‍നെസ് ക്ലാസ്സും



മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റിയും  SMV HSS ഉം ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 B - യും സംയുക്തമായി മെഗാ ലഹരിവിരുദ്ധ പ്രതിജ്ഞയും അവയര്‍നെസ് ക്ലാസ്സും സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയില്‍ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  നിര്‍വഹിച്ചു ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കൃഷ്ണ പ്രഭാന്‍  മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ ജോസഫ്, മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി സെക്രട്ടറി  സോണിയ ജോസഫ്, അബ്ദുള്ള ഖാന്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments