Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാടശേഖരത്തില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.



ചേര്‍പ്പുങ്കല്‍ പാടശേഖരത്തില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് കേടുവരുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചേര്‍പ്പുങ്കല്‍ നേഴ്‌സിംങ്ങ് കോളജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണൂര്‍ വീട്ടില്‍ കുഞ്ഞുമോനെ (72)യാണ് കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ചേര്‍പ്പുങ്കല്‍ സ്വദേശിയായ കര്‍ഷകന്‍ മാത്തുക്കുട്ടി തോമസിന്റെ ട്രാക്ടറിലാണ് ഇയാള്‍ ഉപ്പുകല്ലിട്ടത്. പാടത്ത് ഉഴവ് നടത്തിയ ശേഷം പാര്‍ക്കു ചെയ്തിരുന്ന ട്രാക്ടറിനുള്ളില്‍ ഇയാള്‍ ഉപ്പുകല്ലിടുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട്ടാകാതെ വന്നതോടെയാണ് മാത്തുക്കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. 60 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്ന കര്‍ഷകനെ ദ്രോഹിക്കുന്ന  നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ആര്‍ ബിജു, എസ്.ഐ കുര്യന്‍ മാത്യൂ, ധര്‍മ്മപാലന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജോസ് ചന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.




Post a Comment

0 Comments