Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്തഷ്ടമിയ്ക്ക് ഭക്തജനത്തിരക്കേറുന്നു



വൈക്കത്തഷ്ടമിയ്ക്ക് ഭക്തജനത്തിരക്കേറുന്നു. എട്ടാം ദിനമായ ഞായറാഴ്ച നടന്ന ശ്രീബലി എഴുന്നളളത്ത് ഭക്തി സാന്ദ്രമായി. ദര്‍ശനപുണ്യം തേടി ആയിരങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. തന്ത്രി കിഴക്കി നേട ത്ത് മേക്കാട്ട് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ജിഷ്ണു ദാമോദര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വൈകിട്ട് നടന്ന കാഴ്ച്ച ശ്രീബലി എഴുന്നളളിപ്പിന്  ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. ഒന്‍പതാം ഉല്‍സവദിനമായ തിങ്കളാഴ്ച ഗജപൂജയിലും ആനയൂട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു. വൈയ്ക്കത്തഷ്ടമിയുടെ പ്രധാന ശ്രീബലിയും വലിയ വിളക്കും പത്താം ഉത്സവദിനമായ ചൊവ്വാഴ്ച നടക്കും.




Post a Comment

0 Comments