Breaking...

9/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ ലഹരി വിമുക്ത ജാഗ്രത സദസ്സ്



ലഹരിക്കെതിരെ ലഹരി വിമുക്ത ജാഗ്രത സദസ്സ് ഒരുക്കി കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി. യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ലഹരി വിമുക്ത ജാഗ്രത സദസ്സ് തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. യുവതയെ കാര്‍ന്നു തിന്നുന്ന ലഹരിയെ പ്രതിരോധിക്കേണ്ടത് പൗരബോധവും രാഷ്ട്രീയ സംസ്‌കാരമുള്ളവരുടെയും കടമയാണെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ജാഗ്രത സദസ്സില്‍ യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിന്‍ വെട്ടിയാനിക്കല്‍ അധ്യക്ഷനായിരുന്നു. യൂത്ത് ഫ്രണ്ട് നേതാക്കളായ സിബി മാണി, ബോസ് അഗസ്റ്റിന്‍, പ്രവീണ്‍,യൂജിന്‍,എക്‌സ്സൈസ് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. ലഹരിയുടെ അപകട സാധ്യതകള്‍ വിളിച്ചറിയിക്കുന്ന ഫ്‌ളാഷ് മോബും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.





Post a Comment

0 Comments