ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാവുമ്പോഴും തെരുവുനായ ശല്യം പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന എബിസി പദ്ധതി വൈകുന്നു. പദ്ധതി നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനവും വൈകുകയായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നഗരസഭ 5 ലക്ഷം രൂപ വകയിരുത്തിയിട്ടും ഇനിയും പദ്ധതി നടപ്പിലാക്കി തുടങ്ങിയില്ല. പദ്ധതി നടത്തിപ്പിനായി ഏറ്റുമാനൂര്‍ നഗരസഭ, കോട്ടയം ജില്ലാ പഞ്ചായത്തിനാണ് ഈ തുക നല്‍കേണ്ടത്. തെരുവ് നായ്ക്കളുടെ രോഗപ്രതിരോധത്തിനായി കുത്തിവെപ്പ് നടത്തുന്നതിനു രണ്ടര ലക്ഷം രൂപയും നഗരസഭ ചിലവഴിക്കുന്നുണ്ട് .ഇതും നഗരസഭ പരിധിയില്‍ പൂര്‍ണമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. തെരുവുനായ ശല്യവും പേപ്പട്ടി ശല്യം രൂക്ഷമായ പേരൂര്‍ മേഖലയില്‍ തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുവാനും കഴിഞ്ഞിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പദ്ധതി ഇനിയും എങ്ങും എത്തിയിട്ടില്ലന്നത് ജനങ്ങളില്‍ ആശങ്കയ്കിടയാക്കുകയാണ്.





0 Comments