Breaking...

9/recent/ticker-posts

Header Ads Widget

ആഫിക്കന്‍ ഒച്ച് വ്യാപനം - പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു



അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒച്ച് നിര്‍മ്മാര്‍ജനം നടത്തുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക ഗ്രാമസഭ മാന്നാനം കെ.ഇ. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്നത്.  കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശ്ശേരി സി.എം.ഐ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അന്നമ്മ മാണി, ആന്‍സ് വര്‍ഗ്ഗീസ്, ജെയിംസ് കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഹരി പ്രകാശ്, ജെയിംസ് തോമസ്, ഫസീന സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments