Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച നടക്കും.



വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് , ലഹരിമരുന്ന് മാഫിയയുടെ ശല്യം, വ്യാപാര സ്ഥാപനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും നേരെയുള്ള ലഹരി മാഫിയയുടെ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അതിരമ്പുഴ പഞ്ചായത്ത് ഹാളില്‍ സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച നടക്കും. പോലീസ് , എക്‌സൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ പദ്ധതി തയ്യാറാക്കുകയും , സ്‌കൂളുകള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുകയും, പഞ്ചായത്തി ലഹരി മുക്തമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ സജി തടത്തില്‍ അറിയി ച്ചു. രാവിലെ  10.30 നാണ് സര്‍വകക്ഷി യോഗം ആരംഭിക്കുന്നത്





Post a Comment

0 Comments