Breaking...

9/recent/ticker-posts

Header Ads Widget

തത്തപ്പളളി ശ്രീവേണുഗോപാല അന്തിമഹാകാള ക്ഷേത്രത്തില്‍ ചുറ്റുമതിലിന്റെ സമര്‍പ്പണം



കടുത്തുരുത്തി തത്തപ്പളളി ശ്രീവേണുഗോപാല അന്തിമഹാകാള ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പണികഴിപ്പിച്ച ചുറ്റുമതിലിന്റെ സമര്‍പ്പണം ദിവസം ബോര്‍ഡ് ബോര്‍ഡ് മെമ്പര്‍ പി.എം.തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ മുഖൃപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗൃ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ശാന്തമ്മ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ സ്തുതൃര്‍ഹമായ സേവനമനുഷ്ഠിച്ച പി എം തങ്കപ്പന് ഭക്തജനങ്ങളുടെ സ്‌നേഹോപഹാരമായ സ്മരണിക മോന്‍സ് ജോസഫ് എംഎല്‍എ നല്‍കി ആദരിച്ചു.  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ശ്യാമപ്രസാദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.പി. ശ്രുതി, സബ് ഗ്രൂപ്പ് ഓഫീസര്‍ ഷൈനി.ജി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി. ആര്‍. മോഹനന്‍,സെക്രട്ടറി എം.എസ്.അനില്‍ കുമാര്‍, സാബു,ശിവദാസ്,നവനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments