Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വ്യാപനത്തെ പ്രതിരോധിക്കുന്നതിന് സ്‌പോര്‍ട്‌സിനെ ആയുധമാക്കാന്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്



യുവാക്കള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തെ പ്രതിരോധിക്കുന്നതിന് സ്‌പോര്‍ട്‌സിനെ  ആയുധമാക്കാന്‍  മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു.  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ രാമചന്ദ്രന്‍, മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്,  ഷൂട്ടിംഗ് കോച്ച് ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. യുവ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ മാത്തുക്കുട്ടി ടോമിനെയും ദ്രോണാചാര്യ പ്രോഫ. സണ്ണി തോമസിനെയും ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റിയോണ്‍ റോയി, ക്രിസ്റ്റി ജിജിയെയും ആദരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവും ഗ്രാമപഞ്ചായത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്.




Post a Comment

0 Comments