Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് ഹെന്റി ബേക്കര്‍ കോളേജില്‍ ബോധവല്‍ക്കരണ ക്ലാസ്‌



മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് ഐക്യുഎസി & കരിയര്‍ ഗൈഡന്‍സ്  പ്ലേസ്‌മെന്റ് സെല്ലിന്റെയും, ലിയോ ക്ലബ് ഓഫ് ട്രാവന്‍കൂര്‍ റോയല്‍സിന്റെയും സംയുക്താഭിമുഖൃത്തില്‍  ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍  ഡിസ്ട്രിക്ട് 318ബിയുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. സണ്ണി വി സക്കറിയ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍. ജി.എസ് അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജുകുട്ടി ആഗസ്തി,  ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി  സിബി മാത്യു,  ഐക്യുഎസി കോ- ഓര്‍ഡിനേറ്റര്‍ ഡോ. നിഷ ജോസഫ്, ഡോ. ജിബിന്‍ മാത്യു,  ജിതിന്‍ തോമസ് എബ്രഹാം, ഷെമി പോളും, മറ്റ് അധ്യാപകരും, അനധ്യാപകരും ലിയോ ക്ലബ് ഓഫ് ട്രാവന്‍കൂര്‍ റോയല്‍സിന്റെയും അംഗങ്ങള്‍  ഉള്‍പ്പെടെ 350 പേര്‍ പങ്കെടുത്തു. കിന്‍ഫ്ര വീഡിയോ ആന്‍ഡ് ഫിലിം പാര്‍ക്ക്  ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്തി ക്ലാസിന് നേതൃത്വം നല്‍കി.




Post a Comment

0 Comments