സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളില്‍ തന്നെ വളര്‍ത്തിയെടുക്കണമെന്ന് മോന്‍സ് ജോസഫ് എം. എല്‍. എ പറഞ്ഞു. സ്ത്രീ- പുരുഷ തുല്യത ഉറപ്പാക്കി മാതൃകാപരമായ ഒരു സമൂഹം പടുത്തുയര്‍ത്താന്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ബാലിക ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എ . മാഞ്ഞൂര്‍ വൈസ് മെന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ആന്‍സി സിബി, ടോമി കാറുകുളം, ബിനോ സ്‌കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു . അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, ജെന്‍ഡര്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കോഡിനേറ്റര്‍ അഡ്വക്കേറ്റ് സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, യൂണിറ്റ് ഓഫീസര്‍ സാലിമോള്‍ ജോസഫ്, ആര്‍ച്ച് ഫെഡ് ലീഡര്‍ സിമി ജോണ്‍, ബി. സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ ആല്‍ഫി അല്‍ഫോന്‍സ റോയ്, മീനു മോഹന്‍, മരിയ ഷിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. സംഗമത്തോടനുബന്ധിച്ച് 'ലിംഗ സമത്വം കുടുംബങ്ങളില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഡ്വക്കേറ്റ് കെ. അജിത നയിച്ചു. സംഗമത്തോട് അനുബന്ധിച്ച് വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.





0 Comments