ബ്യൂട്ടലോ ഫാമിലി സലൂണ്‍ നീണ്ടൂര്‍ പ്രാവട്ടം കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ ആധുനിക ഹെയര്‍ ട്രീറ്റ്‌മെന്റ്കളുമായി പ്രവര്‍ത്തനമാരംഭിച്ച ബ്യൂട്ടെലോയുടെ ഉദ്ഘാടനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ നിര്‍വഹിച്ചു. നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാദര്‍ ഷാജി വടക്കേത്തൊട്ടിയില്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂര്‍, പഞ്ചായത്തംഗം എം.കെ ശശി, പി.സി ജോസഫ് പട്യാലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഹെയര്‍ സ്റ്റൈല്‍, ത്രെഡ്ഡിംഗ്, വാക്‌സിംഗ്, ഹെന്ന, ഹെഡ് മസാജ്, ബ്രൈഡല്‍ മേക്കപ്, ഹെയര്‍ സ്പാ, ഹെയര്‍ സ്‌ട്രെയിറ്റനിംഗ്, കരാറ്റിന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവ ബ്യൂട്ടലോയില്‍ ലഭ്യമാണ്.





0 Comments