Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ പുതിയ ഹാള്‍ നിര്‍മ്മാണത്തിന് തുടക്കമായി.



കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ പുതിയ ഹാള്‍ നിര്‍മ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ ശ്രമഫലമായി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍  ഹാള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണോദ്ഘാടനം സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം  ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഭാരതീയ വിദ്യാമന്ദിരത്തിന്റെ പുരോഗതിക്കു കാരണമെന്ന്  ജോസ് മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. യോഗത്തില്‍ സ്‌കൂര്‍ മാനേജര്‍ എം ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന,  പ്രൊഫ മേഴ്‌സി ജോണ്‍ ,  പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കല്‍,  PTA പ്രസിഡന്റ്  മനോജ് , NSS കരയോഗം വൈസ് പ്രസിഡന്റ് സുധാകരന്‍ നായര്‍, ഹെഡ്മിസ്ട്രസ് മായ    പ്രദീപ്  തുടങ്ങിയവര്‍ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുന്ന ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിന്റെ പുതിയ മന്ദിരത്തിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കിയാണ് പുതിയ ഹാള്‍ നിര്‍മ്മിക്കുന്നത്.




Post a Comment

0 Comments