Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി കലോത്സവം പുനര്‍ജനി 2022 സംഘടിപ്പിച്ചു



അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം പുനര്‍ജനി 2022 സംഘടിപ്പിച്ചു. അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും അവര്‍ക്ക് മാനസിക ഉല്ലാസം പകര്‍ന്നു നല്‍കുന്നതിനും കുടുംബാംഗങ്ങളുടെ സ്‌നേഹ കൂട്ടായ്മയായാണ് പുനര്‍ജനി 2002 ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന സുധീര്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സി.കെ.സുചിത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ  വിവിധ കലാപരിപാടികളും അരങ്ങേറി.




Post a Comment

0 Comments