Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസം



തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യ പ്രകടനങ്ങളിലല്ല  മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് മോണ്‍.ജോസഫ് മലേപ്പറമ്പില്‍ പറഞ്ഞു. നാല്‍പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസത്തിലെ വിശുദ്ധ കുര്‍ബ്ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. 

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ക്കുമ്പോഴാണ് ഈശോയുടെ നിര്‍മ്മലമായ സ്‌നേഹം നമുക്കും അതുവഴി മനുഷ്യഗണം മുഴുവനിലേക്കും സംവഹിക്കപ്പെടുക.  അവര്‍ക്ക് ശുശ്രൂഷ ചെയ്യുമ്പോഴാണ് എനിക്ക് അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്മസ് ലഭിക്കുക എന്നതാവണം ക്രൈസ്തവര്‍ എന്നനിലയില്‍ നമുക്ക് ഉണ്ടാവേണ്ട ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണ്സ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പാലാ രൂപതാ സിഞ്ചല്ലൂസ് മോണ്‍. ഡോ.ജോസഫ് മലെപ്പറമ്പില്‍, വെരി. റവ.ഫാ. ജോസ് വള്ളോംപുരയിടം, വെരി. റവ.ഫാ. അഗസ്റ്റിന്‍ തെരുവത്ത്, റവ.ഫാ. ജോസഫ് തടത്തില്‍, റവ. ഫാ. മാത്യു പുല്ലുകാലയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.





Post a Comment

0 Comments