Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും



ഏറ്റുമാനൂര്‍ നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതയ്ക്കും, വികസന മുരടിപ്പിനുമെതിരെ ബി.ജെ.പി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. പ്രതിഷേധ ധര്‍ണ്ണ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദുരിതത്തില്‍ ആക്കുന്നതിന്റെ ഉദാഹരണമാണ് ദുര്‍ഗന്ധം വഹിക്കുന്ന  നഗരസഭ പരിസരവും, ബസ് സ്റ്റേഷനും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകള്‍ക്ക് സേവനം നല്‍കുന്നതില്‍  നഗരസഭ പൂര്‍ണ്ണ പരാജയമാണെന്ന് നഗരസഭ കൗണ്‍സിലര്‍ ഉഷ സുരേഷ് വിശദീകരിച്ചു. ബിജെപി നേതാക്കളായ ഡോക്ടര്‍ ശ്രീജിത്ത്, മഹേഷ് രാഘവന്‍, സുരേഷ് ആര്‍ നായര്‍, പി.ജെ ജോസഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, സിന്ധു കറുത്തേടം, അജിശ്രീ മുരളി, രശ്മി ശ്യാം, രാധിക രമേശ് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments