Breaking...

9/recent/ticker-posts

Header Ads Widget

ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകള്‍ കമ്പനി തിരിച്ചെടുത്തു



ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി വാങ്ങിയ ട്യൂബ് ലൈറ്റുകള്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് തിരികെ നല്‍കി.  നഗരസഭയ്ക്ക് ക്രോംപ്റ്റന്‍  കമ്പനിയുടെ ട്യൂബ് ലൈറ്റുകള്‍ ആണ് വാങ്ങിയിരുന്നത് . 1400 ട്യൂബ് ലൈറ്റുകള്‍ വാങ്ങിയതില്‍ ആദ്യ ലോട്ട് ആയി എത്തിയ 700 ട്യൂബ് ലൈറ്റ്കള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. എന്നാല്‍ രണ്ടാമത് എത്തിയ ട്യൂബുകള്‍ ഡാമേജ് ആണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കമ്പനിയെ അറിയിക്കുകയും കമ്പനി ടെക്‌നിക്കല്‍ വിഭാഗം പരിശോധിക്കുകയും ചെയ്തിരുന്നു. ഇവര്‍ മാനുഫാക്ചറിംഗ് ഡിഫക്ട് ആണെന്ന് സമ്മതിക്കുകയും ചെയ്തു. കമ്പനിയുടെ ഉത്തരവാദിത്തത്തില്‍  നഗരസഭയ്ക്ക്  പുതിയ ട്യൂബ് ലൈറ്റുകള്‍ എത്തിക്കും എന്ന്  പൊതുമരാമത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍ പറഞ്ഞു. ട്യൂബ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും  കമ്പനി തങ്ങളുടെ വീഴ്ച സമ്മതിച്ചതോടെ യഥാര്‍ത്ഥ വസ്തുത ബോധ്യപ്പടുകയായിരുന്നു.




Post a Comment

0 Comments