Breaking...

9/recent/ticker-posts

Header Ads Widget

വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി.



വനിതാ സംരംഭകരുടെ നേതൃത്വത്തില്‍  വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. ഹോം മേക്കേഴ്‌സ് എക്‌സിബിഷന്‍ സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ ഉദ്ഘാടനം ചെയ്തു. ന്യായമായ വിലയിലും, തനതായ ശൈലിയിലും ഡ്രസ്സ് മെറ്റീരിയല്‍സ്, ഫുഡ് പ്രോഡക്ടസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ലഭ്യമാകുന്നത്. രാവിലെ 10 മുതല്‍  രാത്രി 8:30 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. പ്രശസ്ത ഡയമണ്ട് പ്ലാറ്റിനം ജ്വല്ലറി ആയ സൈന്‍കാര്‍ട്‌സ് ആണ് എക്‌സിബിഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കേരളം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. മേളയില്‍ പാലാ മരിയ സദനത്തിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. 2500 രൂപ മുതലുള്ള  ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളും മേളയില്‍ ലഭ്യമാണ്.





Post a Comment

0 Comments