Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ സ്ത്രീരോഗ - കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു



മനുഷ്യാവകാശ വാരാചരണത്തോട് അനുബന്ധിച്ച് വിജയപുരം ഗ്രാമപഞ്ചായത്തും കോട്ടയം എസ് എച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയും ചേര്‍ന്ന് സംയുക്തമായി സ്ത്രീകള്‍ക്കായി സൗജന്യ സ്ത്രീരോഗ - കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   വി റ്റി. സോമന്‍കുട്ടി ക്യാമ്പ് ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ചു.  എസ് എച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനിക് ഓങ്കോളജിസ്റ്റ് ഡോ. അനു എം ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.  ഇപ്ക്കായ് ഗ്രേസ് കെയര്‍ മാനേജര്‍ റ്റോളി തോമസ്, കോ-ഡയറക്ടര്‍  റീന ജെയിംസ് , എസ് എച്ച് മെഡിക്കല്‍ സെന്റര്‍  ഡയറക്ടര്‍ സിസ്റ്റര്‍ കാതറെന്‍ നെടുംപുറം, സച്ചിന്‍ പി സേവിയര്‍ എന്നിവര്‍ സംസാരിച്ചു.  ഇപ്ക്കായ് ഗ്രേസ് കെയര്‍ ജെറിയാട്രിക് കെയര്‍ ആന്‍ഡ്  ഡെവലപ്‌മെന്റ് സെന്ററിലെ സോഷ്യല്‍ വര്‍ക്ക് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികളും ക്യാമ്പിന് നേതൃത്വം നല്കി.




Post a Comment

0 Comments