പാലാ ജനറലാശുപത്രിയില്‍ അക്രമം നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത കേസിലെ പ്രതി രാമപുരം അമനകര സ്വദേശി മനു മുരളിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേയ്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.30 യോടെ ആശുപത്രിയിലെത്തിയ മനു മുരളി ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ വനിതകളുടെ വാര്‍ഡില്‍ എത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റവും അക്രമവും ഉണ്ടായത്. പൊതുമുതല്‍ നശിപ്പിച്ചതിനും ജീവനക്കാരനെ അക്രമിച്ചതിനുമാണ് കേസെടുത്തത്. പാലാ SHO കെ.പി ടോംസണ്‍ എസ്.ഐ അശോകന്‍, എ.എസ്.ഐ ബിജു കെ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.





0 Comments