സ്വര്‍ണ വില വീണ്ടും നാല്‍പ്പതിനായിരം കടന്നു. പവന് 400 രൂപ വര്‍ധിച്ചപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 40240 രൂപയാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 5030 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒന്‍പതുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടായെങ്കിലും ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിലെ വര്‍ധനയാണ് ഇപ്പോഴത്തെ വര്‍ധനയ്ക്ക് കാരണമാകുന്നത്. പുതുവര്‍ഷത്തില്‍ സ്വര്‍ണ്ണ വില ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.





0 Comments