മേലുകാവ് ഹെന്റി ബേക്കര്‍ കോളജ് മലയാള സമാജം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിദ്ധീകരിക്കുന്ന 4-ാമത് പുസ്തകത്തിന്റെ പ്രകാശനം പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്നു. സിന്ധു സജീവ് രചിച്ച ഹൃദയപൂര്‍വം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ചലച്ചിത്ര താരം ഗായത്രി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദിന് നല്‍കി നിര്‍വഹിച്ചു. ഡോ.രാജു ഡി കൃഷ്ണപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം യോഗത്തില്‍ അധ്യക്ഷനായിരുന്നു. നഗരസഭാംഗം അഡ്വ ബിനു പുളിക്കക്കണ്ടം, ബിജോയ് വര്‍ഗീസ്, ടിജെ ഡൊമിനിക്ക് , ഉണ്ണി ഇടമറുക്, എംഎസ് സജീവന്‍, എബി കുറുമണ്ണ് , സുജിത വിനോദ് ,സിന്ധു സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജിലെ മലയാള സമാജം പൂര്‍വ വിദ്യാര്‍ത്ഥ സംഘവും 86 പ്രീഡിഗ്രി ബാച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


.webp)


0 Comments