ഏറ്റുമാനൂരില്‍ ബൈപ്പാസിലേയ്ക്ക് അശ്രദ്ധമായി അമിതവേഗതയില്‍ പ്രവേശിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡ് സന്ധിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്ര കിഴക്കേ നട ഭാഗത്താണ് ആണ് കാറുകള്‍ കൂട്ടിയിടിച്ചത് . രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ബൈപ്പാസിലൂടെ പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന പുന്നത്തുറ സ്വദേശികള്‍ സഞ്ചരിച്ച കാറുമായി മാന്നാനം സ്വദേശിനിയായ അഭിഭാഷക സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ബൈപ്പാസ് റോഡ് സന്ധിക്കുന്ന ഭാഗങ്ങളില്‍ റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇവിടെ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നതായി പ്രദേശവാസികള്‍ പറയുന്നു.





0 Comments