മണര്‍കാട് നാലുമണിക്കാറ്റിന് സമീപം കാര്‍ ബൈക്കിലിടിച്ച് അപകടം. ബൈക്കിനെ പിന്നില്‍ നിന്നിടിച്ച കാര്‍ നിര്‍ത്താതെ പോയി. ബൈക്ക് യാത്രികനായ നെടുംകുന്നം അരുണിപ്പാറ സ്വദേശി പദീപ്കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ എട്ടരയോടെയാണ് നാലുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം റോഡില്‍ അപകടം ഉണ്ടായത്. ബൈക്കില്‍ നിന്ന് വീണ പ്രദീപിന്റെ ഹെല്‍മെറ്റ് തകര്‍ന്നാണ് തലയ്ക്ക് മാരകമായി പരിക്കേറ്റത്. പ്രദീപിനെ ഉടനെ മണര്‍കാട്ടെ സ്വകാര്യആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്കും, അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കോട്ടയത്ത് ആര്‍പ്പൂക്കരയിലെ സ്വകാര്യ അരി മില്ല് ഫാക്ടറിയിലെ ജീവനക്കാരനാണ് പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട കാര്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ മണര്‍കാട് പോലീസ് കണ്ടെത്തി.





0 Comments