Breaking...

9/recent/ticker-posts

Header Ads Widget

തോടനാലില്‍ കാര്‍ തീപിടിച്ച് കത്തിനശിച്ചു.



തോടനാലില്‍ കാര്‍ തീപിടിച്ച് കത്തിനശിച്ചു. തോടനാല്‍ മണ്ണാനിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് കാറിന് തീപിടിച്ചത്. ഓട്ടത്തിനിടയില്‍ ബാറ്ററി തകരാര്‍ മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. വ്യാഴാഴ്ച്ച വൈകിട്ട് 6.30 യോടെ സംഭവം മണ്ണാനി ഇരിപ്പക്കാട്ട് റോജിന്റെ കാറാണ് കത്തിനശിച്ചത് . തീ പടര്‍ന്ന ഉടന്‍ ഡ്രൈവര്‍ പുറത്ത് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായം ഒഴിവായി. പാലായില്‍ നിന്ന് അഗ്‌നി രക്ഷാ സേനാ എത്തിയാണ് തീ അണച്ചത്.  കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.




Post a Comment

0 Comments