യു.ഡി.എഫിന്റെ നേതാക്കളെ അപകീര്‍ത്തിപ്പെടുന്ന കത്ത് വിതരണം ചെയ്തു എന്ന ആരോപണം സത്യവിരുദ്ധമാണെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര. കൗണ്‍സിലര്‍മാരുടെ പേരില്‍ നഗരസഭാ കാര്യാലയത്തില്‍ വരുന്ന കത്തുകളുടെ ഉള്ളടക്കം ഒരിക്കലും ആരും പരിശോധിക്കാറില്ല. അതാത് കൗണ്‍സിലര്‍മാര്‍ക്ക് കത്തുകള്‍ ജീവനക്കാര്‍ കൈമാറിയിട്ടുണ്ടാകാം. ഇതു സംബന്ധിച്ച് തന്നെ വിളിച്ചവരോട് വിശദീകരിച്ചിട്ടുള്ളതുമാണ്. ഈ വിഷയത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉള്ള പക്ഷം ആരോപണം നിഷേധിച്ച് പേരുവച്ച് കത്ത് തയ്യാറാക്കി അയച്ചവര്‍ക്കെതിരെയാണ് പരാതിപ്പെടേണ്ടത്. അതിനു തയ്യാറാവാതെ നഗരസഭയ്‌ക്കെതിരെ പരാതി ഉന്നയിക്കുന്നത് വിഷയത്തില്‍ നിന്നും ഒളിച്ചോടി മുഖം രക്ഷിക്കുന്നതിനു മാത്രമാണെന്നും ചെയര്‍മാന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.


.webp)


0 Comments