ചെമ്പിളാവ് വട്ടം പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് 6.30 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മല മേല്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സോമശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ശരണ മന്ത്രജപങ്ങളുമായി നിരവധി ഭക്തര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കു ചേര്‍ന്നു. രാവിലെ മഹാഗണപതി ഹോമവും, പഞ്ചവിംശതി കലശാഭിഷേകവും നടന്നു. വൈകിട്ട് സമൂഹ ശയനപ്രദക്ഷിണവും ഉണ്ടായിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിപാടികളാണ് ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്നത്. ഡിസംബര്‍ 23 ന് തിരു വാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments