കോട്ടയം ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധി യിലേക്ക് ആണ്ടുതോറും നടത്തിവരുന്ന ചിറപ്പു മഹോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 25ന് നടക്കും. മതസൗഹാര്‍ദ്ദ സന്ദേശമായി നടത്തിവരുന്ന ചിറപ്പു മഹോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേരുന്ന സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക.. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. സ്പിന്നിംഗ് മില്ലിന് തുടക്കം കുറിച്ച കൈതാരം നാരായണസ്വാമിയുടെ പുത്രന്‍ ശ്രീനിവാസന്‍ കൈതാരം ഭദ്രദീപ പ്രകാശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി അടക്കം വിവിധ ജനപ്രതിനിധികള്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കുചേരുമെന്ന് സ്പിന്നിംഗ് മില്ല് അക്കൗണ്ട്‌സ് ഓഫീസര്‍ കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ചടങ്ങില്‍ യുവ സാഹിത്യകാരി അനഘ ജെ കോലോത്തിനെ ആദരിക്കും. ചെണ്ടമേളം, കരകാട്ടം, പമ്പമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് ചിറപ്പ് മഹോത്സവ രഥ ഘോഷയാത്ര കോട്ടയം ടെക്‌സ്‌റ്റൈല്‍സ് അങ്കണത്തില്‍ നിന്നും പുറപ്പെടുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികളായ ബി. സജീവ്,ടി. കെ. ഷീല, എബി തോമസ്, കാണക്കാരി അരവിന്ദാക്ഷന്‍, ടി.കെ. ജോസഫ്, റിജോ സെബാസ്റ്റ്യന്‍, അജിത് കുമാര്‍. എം. സി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനത്തിന് മുന്നോടിയായി മുന്‍ജീവനക്കാരുടെ സംഗമവും നടക്കും.


.webp)


0 Comments