Breaking...

9/recent/ticker-posts

Header Ads Widget

മണ്ഡലം ചിറപ്പ് മഹോത്സവം സമാപിച്ചു



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് കറ്റോട് കക്കയം കാണിക്കവഞ്ചി മണ്ഡപത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ദേശതാലപ്പൊലി ഘോഷയാത്ര ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു.   കണ്ണംപുര, പട്ടര്‍മഠം ആല്‍ത്തറ വഴി ക്ഷേത്രസന്നിധിയില്‍ ഘോഷയാത്ര സമാപിച്ചു. ക്ഷേത്രം മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ ദാമോദരന്‍ നമ്പൂതിരി വിശേഷാല്‍ ദീപാരാധനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.  തുടര്‍ന്ന് കളമെഴുത്തും സര്‍പ്പംപാട്ടും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍നായര്‍, വൈസ് പ്രസിഡന്റ് സുരേഷ് കെ എസ് സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, രക്ഷാധികാരി ധനൂപ് മുല്ലൂര്‍, ദേവസ്വം മാനേജര്‍ പി കെ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments